ജനനം 1993 ല്‍ കോഴിക്കോട് ജില്ലയിലെ തച്ചന്‍കുന്നില്‍. അനിതയുടെയും കുഞ്ഞിരാമന്റെയും മകള്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. കഥകളും, കവിതകളും എഴുതുന്നു. 'ചൈത്രനിലാവ്' എന്ന ഓഡിയോ ആല്‍ബം (ലളിതഗാനങ്ങള്‍) 2002 ലും 'ചൈത്ര പൗര്‍ണ്ണമി' എന്ന ഓഡിയോ ആല്‍ബം 2005 ലും പുറത്തിറങ്ങി. 2007-08 വര്‍ഷത്തെ സംസ്ഥാന വിദ്യാര്‍ത്ഥി കലോത്സവത്തില്‍ കവിതാരചനയ്ക്ക് രണ്ടാംസ്ഥാനം, സംസ്ഥാനതല കവിതാരചനയ്ക്ക് (2009-10 കേരള സ്‌കൂള്‍ കലോത്സവം) ഒന്നാം സ്ഥാനം, സംസ്ഥാന കവിതാ രചനയ്ക്ക് ഒന്നാം സ്ഥാനം എന്നിവ ലഭിച്ചു. പ്രകൃതിയെയും ചുറ്റുപാടുകളെയും സസൂക്ഷ്മം നിരീക്ഷിക്കുന്ന കവിയെ ചൈത്രയുടെ കവിതകളില്‍ കാണാം.

കൃതികള്‍

'പുലര്‍കാലത്തിലെ മഞ്ഞുതുള്ളി' (കവിത)
'സുര്യോദയം' (കവിത). കോട്ടയം: ഗായത്രി പബ്ലിക്കേഷന്‍സ്, 2008.