ജോയ് മാത്യു
നടന്‍, നാടകകൃത്ത്, നാടക സംവിധായകന്‍, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു ജോയ് മാത്യു. 2012 ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഇദ്ദേഹം സംവിധാനം ചെയ്ത ഷട്ടര്‍ എന്ന ചലച്ചിത്രത്തിനാണ് ലഭിച്ചത്. കോഴിക്കോട് നഗരത്തില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളുടെ ആവിഷ്‌കരണമാണ് ഷട്ടര്‍. ഇരുപതിലേറെ നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയുമുണ്ടായി. ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാന്‍ എന്ന സിനിമയില്‍ നായക വേഷം അവതരിപ്പിച്ചത് ജോയ് മാത്യുവാണ്.
അഭിനയിച്ച ചലച്ചിത്രങ്ങള്‍
അമ്മ അറിയാന്‍
ആമേന്‍
അന്നയും റസൂലും
റാസ്പുട്ടിന്‍
പ്രണയകഥ
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി
1983
സക്കറിയയുടെ ഗര്‍ഭിണികള്‍
ശൃംഗാരവേലന്‍
സംവിധാനം ചെയ്ത ചലച്ചിത്രം
ഷട്ടര്‍
കൃതികള്‍
അതിര്‍ത്തികള്‍
സങ്കടല്‍ (നാടകങ്ങള്‍)
പുരസ്‌കാരങ്ങള്‍
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്
Leave a Reply Cancel reply