നാടകകൃത്തും സംവിധായകനുമാണ് തുപ്പേട്ടന്‍ എന്നപേരിലറിയപ്പെടുന്ന എം. സുബ്രഹ്മണ്യന്‍ നമ്പൂതിരി. മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2003ല്‍ വന്നന്ത്യേ കാണാം എന്ന നാടകം നേടി.1929 മാര്‍ച്ച് 1ന് തൃശൂര്‍ ജില്ലയിലെ പാഞ്ഞാളിലെ വേദപണ്ഡിതനായ മാമണ്ണ് ഇട്ടിരവി നമ്പൂതിരിയുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനിച്ചു. പാഞ്ഞാള്‍ വിദ്യാലയം, സി.എന്‍.എന്‍. ഹൈസ്‌കൂള്‍, ചേര്‍പ്പ്, എസ്.എം.ടി. എച്ച്.എസ്. ചേലക്കര, മഹാരാജാസ് കോളേജ്, സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ്, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഒരു കൊല്ലം കൊച്ചിയില്‍ മുണ്ടംവേലി ഹൈസ്‌കൂളിലും പിന്നീട് 27 കൊല്ലം പാഞ്ഞാള്‍ സ്‌കൂളിലും ചിത്രകലാദ്ധ്യാപകനായിരുന്നു. ഉമാദേവി ഭാര്യയും സുമ, സാവിത്രി, അജിത, രവി, രാമന്‍ എന്നിവര്‍ മക്കളുമാണ്.

നാടകങ്ങള്‍

തനതുലാവണം
വന്നന്ത്യേ കാണാം
മോഹനസുന്ദരപാലം