ദിവ്യ. പി.കെ. (പി.കെ. ദിവ്യ)
കല്ലാച്ചിയില്‍ 1981 ല്‍ ജനിച്ചു. ബിരുദ പഠനത്തിനുശേഷം ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടി. 1996-97 സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കവിതാരചനയ്ക്ക് ഒന്നാം സമ്മാനം നേടി. മാതൃഭൂമി വിഷുപ്പതിപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സാഹിത്യ രചനാമത്സരത്തില്‍ കവിതയ്ക്ക് രണ്ടാം സമ്മാനം ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതുന്നു. 'സ്നേഹത്തിന്റെ ചില കുറിപ്പുകള്‍' ആണ് പ്രസിദ്ധീകരിച്ച കൃതി. പെണ്ണിനും മണ്ണിനും അധികാരത്തിനും മുമ്പില്‍ സാഷ്ടാംഗപ്രണാമം നടത്തുന്ന ജനങ്ങളും അവരെ ഉള്‍ക്കൊള്ളുന്ന പുതിയ ലോകവും ആ നെറികേടിനു മുമ്പില്‍ പകച്ചുനില്‍ക്കുന്ന നിസ്സഹായരായ മനുഷ്യരും കഥാപാത്രങ്ങളായി കടന്നു വരുന്നു ദിവ്യയുടെ ആദ്യ നോവലില്‍.
കൃതി
സ്നേഹത്തിന്റെ ചില കുറിപ്പുകള്‍ (ലഘുനോവല്‍) ഹരിതം ബുക്സ്, 2010.
Leave a Reply Cancel reply