ബാബു പോള്‍ ഡി. ഡോ. (ഡോ.ഡി.ബാബു പോള്‍)
എഴുത്തുകാരന്, പ്രഭാഷകനുമായ ബാബുപോള്‍ കേരള അഡിഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു. 1941ല്‍ എറണാകുളം ജില്ലയിലെ കുറുപ്പംപടിയില്‍ ജനനം. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററും, സ്പെഷ്യല്‍ കളക്റ്ററുമായി പ്രവര്‍ത്തിച്ചു. ഇടുക്കി ജില്ല നിലവില്‍ വന്നപ്പോള്‍ ആദ്യ കളക്ടറായി. വേദശബ്ദരത്നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി.
കൃതികള്‍
ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവനകാലം സംബന്ധിച്ച അനുഭവക്കുറിപ്പുകള്‍)
കഥ ഇതുവരെ (അനുഭവക്കുറിപ്പുകള്‍)
വേദശബ്ദരത്നാകരം (ബൈബിള്‍ നിഘണ്ടു)
രേഖായനം: നിയമസഭാഫലിതങ്ങള്‍
സംഭവാമി യുഗേ യുഗേ
ഓര്‍മ്മകള്‍ക്ക് ശീര്‍ഷകമില്ല
പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ
നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്കാരം
Leave a Reply Cancel reply