പദ്മാവതി ഡോ.വി.
എഴുത്തുകാരി, ചിത്രകാരി, അധ്യാപിക എന്നീ നിലകളില്‍ ശ്രദ്ധേയായിരുന്നു. ജനനം: കോഴിക്കോട് ശിവപുരി.
അച്ഛന്‍: പരേതനായ നെചൂളി അച്യുതന്‍ നായര്‍. അമ്മ: പരേതയായ വടക്കും താണി ലക്ഷ്മി ക്കുട്ടിയമ്മ.
മൂന്നു പതിറ്റാണ്ടുകാലം മദ്രാസ് എസ്.ഐ.ഇ ടി. വനിതാ കോളേജില്‍ മലയാളം അധ്യാപികയായിരുന്നു.
മലബാര്‍ ക്രിസ്ത്യന്‍കോളേജിലെ പഠനശേഷം ഉന്നതവിദ്യാഭ്യാസത്തിനായി ചെന്നൈയിലെത്തിയതായിലുന്നു പദ്മാവതി. പ്രമുഖ ഭാഷാഗവേഷകനായിരുന്ന പരേതനായ ഡോ.കെ. ഉണ്ണിക്കിടാവാണ് ഭര്‍ത്താവ്. ലക്ഷ്മിമുരളി ഏക മകളാണ്. മരുമകന്‍: മുരളി.
കൃതികള്‍
ഇരമ്പുന്ന കടല്‍ (നാടകം),
അറിയപ്പെടാത്തവള്‍ (ചെറുകഥ),
ശിവഭക്തി മലയാള കവിതയില്‍ (പഠനം),
മൂകമാം വാചാലത (കവിത),
സന്ധ്യാരാഗം (കവിത),
പ്രഭാതം മുതല്‍ പ്രദോഷം വരെ (ആത്മകഥ),
ചിതറിയ കലാചിത്രങ്ങള്‍ (ലേഖന സമാഹാരം),
പുരസ്‌കാരം
1986-ല്‍ മികച്ച കോളേജ് അധ്യാപികയ്ക്കുള്ള തമിഴ്‌നാട് സര്‍ക്കാര്‍’നല്ലാശിരിയര്‍’ പുരസ്‌കാരം
ദക്ഷിണയുടെ ഗുരുദക്ഷിണ പുരസ്‌കാരം
Leave a Reply Cancel reply