ബി.ആര്.പി. ഭാസ്കര്‍
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശസാമൂഹ്യ പ്രവര്‍ത്തകനുമാണ് ബി.ആര്.പി. ഭാസ്കര്‍ (ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കര്‍ (ജനനം : മാര്‍ച്ച് 12 1932). 1951 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബി.എസ്.സി യും 1959 ല്‍ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീന്‍സില്‍ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കി. ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി സേവനമനുഷ്ഠിച്ചു. ചെന്നൈയില്‍ ദ ഹിന്ദുവിന്റെ സഹപത്രാധിപര്‍ (1953-1958), ന്യൂഡല്‍ഹിയില്‍ ദ സ്റ്റേറ്റ്മാനില്‍ ഉപ പത്രാധിപര്‍ (1959-1963), 1963 മുതല്‍ 1965 വരെ പാട്രിയറ്റിന്റെ സഹപത്രാധിപര്‍, 1984 മുതല്‍ 91 വരെ ബാംഗ്ലൂരില്‍ ഡെക്കാന്‍ ഹെറാള്‍ഡില്‍ അസോസിയേറ്റ് പത്രാധിപര്‍, 1996 മുതല്‍ 1997 വരെ ഹൈദരാബാദില്‍ ആന്ധ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടറും കണ്‍സല്‍റ്റന്റും എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഷാര്‍ജയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് ടുഡെ പത്രത്തിലെ കോളമിസ്റ്റാണ് ബി.ആ.പി. ഭാസ്കര്‍.
തകഴിയുടെ പ്രശസ്ത നോവല്‍ കയര്‍ അതേപേരില്‍ എം.എസ്. സത്യുവിന്റെ സംവിധാനത്തില്‍ ഹിന്ദി സീരിയലാക്കി. 1989 ല്‍ ഇതു ദേശീയശൃംഖലയില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു. ദൂരദര്ശന് വാര്‍ത്തകളും ഫീച്ചറുകളും നിര്‍മ്മിച്ചുനല്‍കുന്ന ബാംഗ്ലൂരിലെ ഫോക്കസ് ഇന്ത്യ ഫീച്ചേഴ്സിന്റെ ഉപദേശകനായി 1989 മുതല്‍ 1992 വരെ സേവനമനുഷ്ഠിച്ചു. 1994 മുതല്‍ 1999 വരെ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയല്‍ ഉപദേശകനായും മീഡിയ വാച്ച് എന്ന പരിപാടിയില്‍ സക്കറിയയുമായി സഹഅവതാരകനായും പ്രവര്‍ത്തിച്ചു.ഭാര്യ: രമ ബി.ഭാസ്കര്‍. മകള്‍ ബിന്ദു ഭാസ്കര്‍ ബാലാജി.
പുരസ്കാരം
പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാര്‍ നല്കുന്ന സ്വദേശാഭിമാനി,കേസരി മാധ്യമപുരസ്കാരം
Leave a Reply Cancel reply