മാധവന് അയ്യപ്പത്ത്
പ്രമുഖ മലയാള കവിയാണ് മാധവന് അയ്യപ്പത്ത്. ജനനം തൃശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് 1934 ഏപ്രില്‍ 24ന്. അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണിനായരുടെയും മകന്. മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് ഇക്കണോമിക്സില്‍ ബി.എ.യും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും നേടി. 1992 വരെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ടി.സി. രമാദേവി മക്കള്‍: ഡോ. സഞ്ജയ് ടി. മേനോന്, മഞ്ജിമ ബബ്ലു.
കൃതികള്‍
ജീവചരിത്രക്കുറിപ്പുകള്‍
കിളിമൊഴികള്‍ (കവിതാസമാഹാരം)
ശ്രീനാരായണ ഗുരു (ഇംഗ്ലീഷ്)
ധര്‍മ്മപദം (തര്‍ജ്ജമ).
പുരസ്കാരങ്ങള്‍
1988 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്.
2008 ലെ ആശാന് പ്രൈസ്
Leave a Reply Cancel reply