ജനനം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമയും. ദേശാഭിമാനിയില്‍ സബ് എഡിറ്റര്‍. നേരത്തെ ദീപിക, സിറാജ് പത്രങ്ങളിലും പ്രവര്‍ത്തിച്ചു. ആദ്യ കഥാസമാഹാരം ചൈനീസ് മഞ്ഞ 2018ല്‍ പ്രസിദ്ധീകരിച്ചു.

കൃതികള്‍

ചൈനീസ് മഞ്ഞ (കഥാസമാഹാരം)
വണ്‍ ടു ത്രീ (നാടകം)
ഒരു ജാതി മുട്ടായി (നാടകം)
തീണ്ടാരിച്ചെമ്പ് (കഥകള്‍)

പുരസ്‌കാരം

നവമാധ്യമസമിതി കഥാപുരസ്‌കാരം
ഗീവര്‍ഗീസ് ദേവസ്യ പത്രപ്രവര്‍ത്തന അവാര്‍ഡ്
ബെഫി അഖിലേന്ത്യാ ഷോര്‍ട്ട് ഫിലിം അവാര്‍ഡ്‌