രാജീവ് ഇരിങ്ങാലക്കുട
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്ത് കിഴുത്താണിയില്‍ ജനനം. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്ന് റാങ്കോടെ ബിരുദമെടുത്ത ശേഷം അതേ കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമെടുത്തു. അരുണാചല്‍ പ്രദേശിലെ വിവേകാനന്ദ കേന്ദ്രീയ വിദ്യാലയം, വടക്കാഞ്ചേരി ശ്രീവ്യാസ എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങളില്‍ ജോലി നോക്കി. ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യത്തിന്റെ സ്വാധീനം മലയാള സാഹിത്യത്തില്‍ എന്ന വിഷയത്തില്‍ ഗവേഷണത്തിന് കേരള സാഹിത്യ അക്കാദമിയുടെ സ്കോളര്‍ഷിപ്പ് ലഭിച്ചു. വിലാസം: അംബാലയം, ശാസ്തമംഗലം, തിരുവനന്തപുരം.
കൃതികള്‍
നാലമ്പലം തീര്‍ഥയാത്ര
രാമായണ മാസം കേരളത്തില്‍
പുരസ്കാരങ്ങള്‍
ആനന്ദാശ്രമത്തിന്റെ ധര്‍മ്മജ്യോതി പുരസ്കാരം
കര്മ്മരക്ഷാ വേദിയുടെ സ്വാമി വിവേകാനന്ദ പുരസ്കാരം
വിദ്യാധിരാജ പുരസ്കാരം
Leave a Reply Cancel reply