രാജേന്ദ്രന് സി (സി.രാജേന്ദ്രന്)
സംസ്കൃത പണ്ഡിതനാണ് ഡോ.സി.രാജേന്ദ്രന്. ജനനം പട്ടാമ്പി പെരുമുടിയൂരില്‍ 1952 നവംബര്‍ 12ന്.
പട്ടാമ്പി സംസ്കൃതകോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ബി.എ, എം.എ ബിരുദങ്ങള്‍. 1974 ല്‍ തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളേജില്‍ അധ്യാപകനായി. 1978 മുതല്‍ 2013 വരെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സംസ്കൃതവിഭാഗത്തില്‍ അധ്യാപകനായിരുന്നു. മഹിമഭട്ടന്റെ വ്യക്തിവിവേകം എന്ന അലങ്കാരശാസ്ത്രഗ്രന്ഥത്തെ കുറിച്ചുള്ളതാണ് ഗവേഷണപ്രബന്ധം. കൊല്‍ക്കത്ത, പുണെ, പോളണ്ടിലെ ജഗലേനിയന് സര്‍വകലാശാല എന്നിവിടങ്ങളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. സംസ്കൃത ഭാഷാപഠനത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ച് 2012ല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്കൃത കമ്മീഷന് അംഗമായി നിയമിച്ചു.
കേരളസാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം, സംസ്കൃതം ഉപദേശകസമിതി അംഗം, കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാല, തിരുപ്പതി രാഷ്ട്രീയ സംസ്കൃതവിദ്യാപീഠം എന്നീ സര്‍വകലാശാലകളില്‍ സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പാരീസിലെ ഇ.എച്ച്. ഇ. എസ്.എസിലെ വിസിറ്റിങ് പ്രൊഫസര്‍, പോളണ്ടിലെ പ്രാഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാള്‍സ് യൂണിവേഴ്സിറ്റിയുടെ പാണ്ടാനസ് എന്ന ഇന്‍ഡോളജിക്കല്‍ ജേര്‍ണല്‍, കാലിക്കറ്റ് സര്‍വകലാശാല സംസ്കൃതവിഭാഗം പുറത്തിറക്കുന്ന സംസ്കൃതകൈരളി എന്ന ജേണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാലയില്‍ വിസിറ്റിംഗ് പ്രഫസറാണ്. ഡോ.സി. രാജേന്ദ്രന് ഇംഗ്ലീഷിലും മലയാളത്തിലും സംസ്കൃതത്തിലും ആയി നിരവധി കൃതികളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
കൃതികള്‍
ഇംഗ്ലീഷ്
The Traditional Sanskrit Thetare of Kerala
Vyaktivevaka a critical study
Sign and tSructure
Studies in Comparative Poetics
Understanding Tradition
A monograph on Mahimabhatta in the makers of Indian Literature
Abhinayadarpana
Melputtur Narayana Bhatta
മലയാളം
അഭിനയദര്‍പ്പണം
അഭിനവഗുപ്തന്
പാഠവും പൊരുളും
പാരീസ് ഡയറി
പുതുവായന
സൗന്ദര്യശാസ്ത്രം
സഞ്ജയന്
സഞ്ജയന് കഥകള്‍
സോസ്യൂര്‍ ഘടനാവാദത്തിന്റെ ആചാര്യന്
താരതമ്യകാവ്യശാസ്ത്രം
വ്യാഖ്യാനശാസ്ത്രം
പഴമയും പുതുലോകവും
വിമര്‍ശനത്തിന്റെ രാജവീഥികള്‍
രംഗപാഠം
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമിയുടെ നിരൂപണത്തിനുള്ള പുരസ്കാരം-പാഠവും പൊരുളും
കേരളസാഹിത്യ അക്കാദമിയുടെ ജി.എന്‍ പിള്ള അവാര്‍ഡ്- സൗന്ദര്യശാസ്ത്രം
നിരൂപണത്തിനുള്ള എം .എസ് മേനോന് അവാര്‍ഡ്-താരതമ്യകാവ്യശാസ്ത്രം
സാമൂതിരി രാജസദസ്സില്‍ നിന്നും സംസ്കൃഭാഷാ വിഭൂഷണ്‍ പുരസ്കാരം
രാമകൃഷ്ണ ഇന്റര്‍നാഷണല്‍ സാന്‍സ്ക്രിറ്റ് അവാര്‍ഡ് -കാനഡ 2002
കേരളസാഹിത്യ അക്കാദമിയുടെ ഐ.സി.ചാക്കോ എന്‍ഡോവ്മെന്റ്-വ്യാഖ്യാനശാസ്ത്രം
മാവേലിക്കര കേരളപാണിനി അക്ഷരശ്ലോകസമിതിയുടെ കേരളപാണിനി പുരസ്കാരം
Leave a Reply Cancel reply