ലതികാ നായര്‍.ബി
ലതികാ നായര്‍.ബി
ജനനം:1946 ഡിസംബര്‍ 8 ന് വടക്കന്‍ പറവൂരില്‍
മാതാപിതാക്കള്‍: പി. ഭവാനിയമ്മയും എന്‍. ശങ്കുണ്ണിപ്പിളളയും
ധനതത്ത്വശാസ്ത്രം, വിദ്യാഭ്യാസം എന്നിവയില്‍ ബിരുദവും മലയാളത്തില്‍ എം. എ. ബിരുദവും പബ്ലിക് റിലേഷന്‍സ്, ജേര്‍ണലിസം എന്നിവയില്‍ ബിരുദാനന്തര ഡിപ്ലോമയും നേടി. മലയാള സാഹിത്യത്തില്‍ പി. എച്ച്. ഡി.ക്കുള്ള ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചു. അദ്ധ്യാപിക, ജേര്‍ണലിസ്റ്റ്, ഗവേഷക എന്നീ നിലകളില്‍ സര്‍ക്കാര്‍ സേവനം അനുഷ്ഠിച്ചു.
കൃതികള്‍
അന്വേഷണം
കറുകമഴ
ആദിതാളം
അംബിക
അനുരഞ്ജനം
വിഷുക്കണി
ബാലകൈരളി പഞ്ചതന്ത്രം
രാഷ്ട്രശില്പി
അവാര്‍ഡുകള്‍
അദ്ധ്യാപക കലാസാഹിത്യ സമിതി അവാര്‍ഡ്
കനകശ്രീ അവാര്‍ഡ്
ലയാള കവിതയ്ക്കുള്ള ദേശീയ പുരസ്കാരം
കെ. കെ. ഗോവിന് സ്മാരക ട്രസ്ററിന്റെ മികച്ച കവയിത്രിക്കുള്ള അവാര്‍ഡ്
Leave a Reply