വാസന്തി ശങ്കരനാരായണന്‍

ജനനം:1936 ഒക്ടോബര്‍ 15 ന് പാലക്കാട് ജില്ലയില്‍ കണ്ണമ്പ്രയില്‍

ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം ഷൊര്‍ണ്ണൂരില്‍. ഇന്റര്‍മീഡിയേറ്റ് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍. ബി. എ. ഓണേഴ്‌സിനു ശേഷം നൃത്തനാടകങ്ങളുടെ സ്വാധീനം കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ വരുത്തിയ മാറ്റങ്ങളെ സംബന്ധിച്ചുള്ള പഠനത്തില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം. ഫില്ലും, മലയാള സിനിമയില്‍ കേരളീയ സമൂഹവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ഡോക്ടറേറ്റും നേടി. കൂടാതെ ഫ്രഞ്ചിലും ജെര്‍മ്മന്‍ ഭാഷയിലും
ഡിപ്ലോമയും കരസ്ഥമാക്കി. വിവര്‍ത്തക, പത്രപ്രവര്‍ത്തക, ഗവേഷക, പ്രാസംഗിക, ചിത്രകാരി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ എഡിറ്റോറിയല്‍ ബോര്‍ഡ്‌മെമ്പര്‍, കേരള ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സെലക്ഷന്‍ കമ്മിറ്റി മെമ്പര്‍, ജൂറി മെമ്പര്‍, ഗോലപ്പാടി ശ്രീനിവാസ മെമ്മോറിയല്‍ ട്രസ്റ്റ് അവാര്‍ഡ് സെലക്ഷന്‍ കമ്മറ്റി അംഗവുമാണ്.

കൃതികള്‍

അഗ്‌നിസാക്ഷി
ഭ്രഷ്ട്
കാഞ്ചനസീത
ആഗ്‌നേയം
പെണ്‍മനം