സജിനി പവിത്രന്‍ (പി. സി. സരോജിനിയമ്മ)

ജനനം:1942 ജനുവരി 2 ന് കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത്

മുണ്ടക്കയം സെന്റ് ജോസഫ്‌സ് എല്‍. പി. എസ്., കുന്നം ഗവ. ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ്, മാവിലേക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബി. എസ്സ്. സി., ബി. എഡ്. ബിരുദങ്ങള്‍. ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രഥമാധ്യാപികയായി ജോലിയില്‍ നിന്ന് വിരമിച്ചു.

കൃതികള്‍

അക്ഷയപാത്രം
ഹക്കിള്‍ ബറിഫിന്‍
മഞ്ചാടി മണികള്‍
മുത്തും മണിമുത്തും
ആന വരുന്നേ
മാരനും മാരിയും
ബാലപാഠം
ജിങ്കിടി ജിങ്കിടി
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
കൈയ്യിലിരിക്കും കനകം
കാട്ടാളന്‍ കുട്ടു
ഒരു സ്വപ്നം പോലെ
അതാണ് ശരി
രണ്ടുപേരും പഠിക്കട്ടെ
കുന്നുമ്മേല്‍ കോളനി
ദക്ഷിണായനം

അവാര്‍ഡുകള്‍

ഉറൂബ് അവാര്‍ഡ്
ബാലസാഹിത്യത്തിനുള്ള അധ്യാപക കലാസാഹിത്യ സമിതി അവാര്‍ഡ്
കെ. ജി. ടി. എ. വാര്‍ഷികാഘോഷ കമ്മിറ്റി അവാര്‍ഡ്
കെല്‍ട്രോണ്‍ റിക്രിയേഷന്‍ ക്ലബ് അവാര്‍ഡ്
ബാലസാഹിത്യത്തിനുള്ള ദേശീയ അവാര്‍ഡ്
കേരളാ ഗവണ്‍മെന്റിന്റെ മാലി പുരസ്‌കാരം