സിസ്റ്റര്‍ വിജയ പുതുശ്ശേരില്‍
സിസ്റ്റര്‍ വിജയ പുതുശ്ശേരില്‍
ഒരു അന്തര്‍ദേശീയ സഭയായ സൊസൈറ്റി ഓഫ് കാത്തലിക് മെഡിക്കല്‍ മിഷണറീസിലെ അംഗമാണ് സിസ്റ്റര്‍ വിജയ. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ രാജകുമാരി അമൃതകൗര്‍ കോളേജ് ഓഫ് നഴ്സിംഗില്‍ നിന്ന് രോഗപരിചരണത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ആതുരശുശ്രുഷാരംഗത്ത് വിപുലമായ അനുഭവസമ്പത്തുണ്ട്. നാടിന്റെ വ്യത്യസ്തഭാഗങ്ങളിലായി നഴ്സിംഗ് മേഖലയില്‍ അവര്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ട്രെയിന്‍ഡ് നഴ്സസ്
അസോസിയേഷന് ഓഫ് ഇന്ത്യയുടെയും നഴ്സിംഗ് റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെയും സജീവാംഗമാണവര്. ഇപ്പോള്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ നഴ്സിംഗ് സൂപ്രണ്ടായി ജോലി നോക്കുന്നു.
കൃതി
ഹോം നഴ്സിംഗ്
Leave a Reply Cancel reply