പ്രമുഖ സാഹിത്യകാരനാണ് സുകുമാര്‍ കക്കാട്. ജനനം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് കക്കാട്ട് 1939 ജൂലൈ 15ന്. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സിയും സ്വകാര്യപഠനത്തിലൂടെ ബിരുദവും നേടി. പ്രൈമറി സ്‌കൂള്‍ അധ്യാപകനായി. ഹൈസ്‌ക്കൂള്‍ അധ്യാപകനായി വേങ്ങര ഗവണ്‍ന്റെ് എച്ച്. എസ്സില്‍ നിന്ന് വിരമിച്ചു.

കൃതികള്‍

നോവലുകള്‍

അകലുന്ന മരുപച്ചകള്‍
മരണചുറ്റ്
ഡൈസ്‌നോണ്‍
വെളിച്ചത്തിന്റെ നൊമ്പരങ്ങള്‍
ലൈലാമജ്‌നു (പുനരാവിഷ്‌കാരം)
കണ്ണുകളില്‍ നക്ഷത്രം വളര്‍ത്തുന്ന പെണ്‍കുട്ടി
കലാപം കനല്‍വിരിച്ച മണ്ണ്
കണ്ണീരില്‍ കുതിര്‍ന്ന കസവുതട്ടം
അന്തിക്കാഴ്ചകള്‍

കവിതാസമാഹാരങ്ങള്‍

ജ്വാലാമുഖികള്‍
മരുപ്പൂക്കള്‍
തഴമ്പ്
പാട്ടിന്റെ പട്ടുനൂലില്‍
സ്‌നേഹഗോപുരം
സൗഹൃദ ഗന്ധികള്‍

പുരസ്‌കാരങ്ങള്‍

സി.എച്ച് അവാര്‍ഡ് (2004)
മാമ്മന്‍ മാപ്പിള അവാര്‍ഡ് (1983)
ഫിലിം സൈറ്റ് അവാര്‍ഡ് (1973)
പാലക്കാട് ജില്ലാ കവികാഥിക സമ്മേളന അവാര്‍ഡ് (1969)