ജനനം: 1952 ല്‍ ജന്മസ്ഥലം: പട്ടുവം, കണ്ണൂര്‍. മാതാപിതാക്കള്‍: അബ്ദുല്ല, മറിയം
പ്രമുഖ ഹദീസ് പണ്ഡിതനും ഗ്രന്ഥകാരനുമാണ് ഡോ. ഹംസ അബ്ദുല്ല മലബാരി. വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ ഹംസ ഈജിപ്റ്റിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലും മക്കയിലെ ഉമ്മുല്‍ ഖുറ സര്‍വകലാശാലയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇസ്ലാമിക വിജ്ഞാനിയത്തില്‍ ഡോക്ടറേറ്റ് നേടി. ഡോ. ഹംസ ഇരുപതിലധികം വര്‍ഷമായി ഇന്ത്യക്കുപുറത്തുള്ള വിവിധ സര്‍വകലാശാലകളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു വരികയാണ്. ഇപ്പോള്‍ ദുബൈയിലെ കോളേജ് ഓഫ് ഇസ്ലാമിക് ആന്‍ഡ് അറബിക് സ്റ്റഡീസിലെ ഇസ്ലാമിക കാര്യ പഠനവിഭാഗത്തിന്റെ തലവന്‍. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും സര്‍വകലാശാലകളില്‍ പാഠ്യവിഷയമാണ്. മന്‍ഹജു മലൈബാരി എന്നപേരില്‍ ഹദീസ് ഗവേഷണരംഗത്ത് ഒരു രീതി അദ്ദേഹം വികസിപ്പിച്ചു.

പുരസ്‌കാരം: ഹദ്ദാദ് എക്‌സലന്‍സ് അവാര്‍ഡ് 2012