ഷാജി ജേക്കബ്
1967–ല്‍ ജനിച്ചു. കേരളസര്വ്വകലാശാലയില്നിന്ന് എം.എ, എം.ഫില്‍, പി.എച്ച്.ഡി.1995 മുതല്‍ മൂന്നര വര്‍ഷക്കാലം ഇന്ത്യാ ടൂഡേയില് സബ് എഡിറ്റര്‍. 1996 മുതല്‍ കാലടി സംസ്കൃത സര്‍വകലാശാലയില്‍ അധ്യാപകന്. ചരിത്രത്തിന്റെ രാഷ്ര്ടീയം, ആനന്ദിന്റെ ദര്‍ശനം(1997), നോവല്‍: ചരിത്രത്തിന്റെ പാഠഭേദം(2003), ടെലിവിഷന്‍ കാഴ്ചയും സംസ്കാരവും (2004), മാധ്യമങ്ങളുടെ രാഷ്ര്ടീയം (2006), നോവലും സംസ്കാരവും (2007), ജനപ്രിയസംസ്കാരം: ചരിത്രവും സംസ്കാരവും (2008) എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. സാഹിത്യ അക്കാദമിക്കുവേണ്ടി മലയാള നോവല്‍ ദേശഭാവനയും രാഷ്ര്ടീയഭൂപടവും(2010) എഡിറ്റ് ചെയ്തു. ശശി തരൂരിന്റെ നെഹ്രു, ഇന്ത്യയെകണ്ടെത്തല്‍ (2008) വിവര്‍ത്തനം ചെയ്തു. സംസ്കാര പഠനം: ചരിത്രം, സിദ്ധാന്തം, പ്രയോഗം (2007) എന്ന ഗ്രന്ഥത്തിന്റെ എഡിറ്റര്‍മാരിലൊരാള്‍. ഇമെയില്‍: റമദരയരദനസധ67@രുദമസസ.നസശ, റമദരയരദനസധ67@ഭശദയവ.നസശ
Leave a Reply Cancel reply