പ്രമുഖ ബാലസാഹിത്യകാരനായിരുന്നു സി.ആര്‍. ദാസ്. അദ്ധ്യാപകന്‍, ശാസ്ത്രജ്ഞന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്നീ മേഖലകളില്‍ വ്യക്തിമുദ്ര. ജനനം 1943 മാര്‍ച്ച് 21ന് തൃശൂര്‍ ജില്ലയിലെ ആറാട്ടുപുഴയില്‍. ചേര്‍പ്പ് ഹൈസ്‌ക്കൂള്‍, പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, കേരള കാര്‍ഷിക സര്‍വകലാശാല, പാലക്കാട് മുണ്ടൂരിലെ ഗ്രാമീണ സാങ്കേതിക ഗവേഷണ കേന്ദ്രം എന്നിവടങ്ങളില്‍ ജോലി നോക്കി.
പുരോഗമന കലാസാഹിത്യ സംഘം തൃശൂര്‍ ജില്ലാ സെക്രട്ടറി, ബാലസംഘം അക്കാദമിക് കമ്മറ്റി വൈസ് പ്രസിഡന്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തൃശൂര്‍ നഗരസഭ മണ്ണുത്തി ഡിവിഷനിലെ കൗണ്‍സിലര്‍, ജവഹര്‍ ബാലഭവന്‍ ഡയറക്ടര്‍, കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൃതികള്‍

സര്‍ക്കസ് (നാടകം)
നാളെയുടെ പൂക്കള്‍ (കുട്ടികള്‍ക്കുള്ള നോവല്‍)
പ്രകാശകിരണങ്ങള്‍
വെളിച്ചത്തിലേയ്ക്ക് (കുട്ടികള്‍ക്കുള്ള നാടകം)
കിലുക്കാംപെട്ടി
ചിമ്പു
കളിക്കൊട്ടാരം
ചിമ്പുവും മിട്ടുവും
കുമ്മാട്ടി
പറന്നു പറന്നു പറന്ന്
ഉണ്ണിയും സ്വര്‍ണ്ണമുയലുകളും
മാക്കാച്ചികഥകള്‍ (പരമ്പര 1)
മാക്കാച്ചികഥകള്‍ (പരമ്പര 2)

പുരസ്‌കാരം

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2004) മാക്കാച്ചിക്കഥകള്‍
അബുദാബി ശക്തി അവാര്‍ഡ്, (1997) ചിമ്പുവും മീട്ടുവും
പാട്യം അവാഡ് (1998) ബാലസാഹിത്യ രംഗത്തുള്ള സമഗ്രസംഭാവനയ്ക്ക്