ഉത്തരകേരളത്തിലെ ഒരു അനുഷ്ഠാനകലാപ്രകടനം. കാഞ്ഞങ്ങാട്ടും കാസര്‍കോട്ടുമാണ് കേന്ദ്രം. മുസ്‌ളീങ്ങളില്‍ ഒരു വിഭാഗക്കാരുടെ ആരാധനാലയമാണ് അലാമിപ്പള്ളികള്‍. അവിടെ ‘അലാമി’ ആഘോഷം നടത്തുന്നു. മുഹറത്തോടനുബന്ധിച്ചുള്ളതാണിത്. അനീതിക്കെതിരായി നടന്ന കര്‍ബലയുദ്ധത്തെ അനുസ്മരിപ്പിക്കുന്നതാണ് ‘അലാമിക്കളി’.