അമ്മായിപ്പോരും കപടതന്ത്രങ്ങളും അനേകം നാടോടിക്കഥകളിലും പാട്ടുകഥകളിലും ആഖ്യാനം ചെയ്യപ്പെട്ടതുകാരണമാണ് അമ്മായിപ്പഞ്ചതന്ത്രം എന്ന പ്രയോഗമുണ്ടായത്. മയക്കം, മറിമായം, മോഷണം, നാരദക്രിയ, പുരയുടെ അസ്തിവാരമിളക്കല്‍ എന്നീ ഛിദ്രസ്വഭാവങ്ങളെയാണ് ‘അമ്മായിപ്പഞ്ചതന്ത്രം’ എന്നു പറയുന്നത്. അമ്മായിയമ്മയ്ക്ക് കാലാന്തരത്തില്‍ വന്ന ദുഷ്‌പേരിന്റെ ഫലം. അധികാര നാട്യത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതീകമായി ആ പദം പറയുന്നു.