അതിദീര്‍ഘമല്ലാത്ത പദ്യഖണ്ഡങ്ങള്‍. അഞ്ചുപാദങ്ങളോടുകൂടിയ ഗാനങ്ങളെ അയ്യടിയെന്നും അതില്‍കൂടുതലുള്ളവയെ കഴിനെടിലടിയെന്നും വിളിക്കുന്നു. ‘അഞ്ചടി’യിലെ അടി താളത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഒരു പക്ഷമുണ്ട്. കളമെഴുത്തുപാട്ടിനും അയ്യപ്പന്‍ തീയാട്ടിനും പാടുന്നതില്‍ അഞ്ചടിയും മൂന്നടിയും ഒറ്റയടിയുമുണ്ട്. വാദ്യമടിക്കുന്ന താളക്രമമനുസരിച്ചാണ് പാടേണ്ടത്. ചോറ്റാനിക്കര അഞ്ചടിപ്പാട്ട്, ചെല്ലൂര്‍ അഞ്ചടി എന്നിവ ഉദാഹരണം.