അഷ്ടമാംഗല്യം വച്ച് നവഗ്രഹങ്ങളെയും മേഷാദിരാശികളെയും പൂജിച്ച്, ലഗ്‌നരാശി കണ്ടെത്തി പ്രശ്‌നം പറയുന്ന രീതി. പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരു ദൈവജ്ഞനാണ് പ്രശ്‌നത്തിന്റെ പ്രാരംഭമായ കര്‍മ്മങ്ങള്‍ ചെയ്യുക. ഇതിനു ‘വെച്ചുചാര്‍ത്തല്‍’ എന്നു പറയും. ഈ ദൈവജ്ഞന്‍തന്നെ പിന്നീട് പ്രശ്‌നം പറയണമെന്ന് നിര്‍ബന്ധമില്ല. ദേവാലയത്തിലാകുമ്പോള്‍ ‘തറവാട്ടുപ്രശ്‌ന’മെന്നു പറയും.