മാന്ത്രികമായൊരു കര്‍മം. ബാധകളെയും മറ്റും ഉച്ചാടനം ചെയ്യുമ്പോള്‍ ബലിത്തട്ട് ഉഴിയുന്ന പതിവുണ്ട്. ദേവത ബാധിച്ച ആള്‍ക്ക് അത് ഉഴിഞ്ഞ്, അകലെകൊണ്ട് കളയും. സംഘകളിയില്‍ ബലിയുഴിയുന്ന ഒരു രംഗമുണ്ട്. അത് ഒരുതരം ഹാസ്യാനുകരണമാണ്.