കൊടുങ്ങല്ലൂര്‍ മുതല്‍ അമ്പലപ്പുഴവരെയുള്ള ക്രിസ്ത്യാനികളുടെയിടയില്‍ ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാടകമാണിത്. പാട്ടിനൊത്ത് ചുവടുവച്ചുകൊണ്ടുള്ള ആട്ടവും ചാട്ടവുമാണ് ഇതില്‍. അധികം കനമില്ലാത്ത പലകകള്‍ പൊക്കത്തില്‍ നിര്‍ത്തി തട്ടിട്ട്, അതിന്‍മേല്‍ നിന്നാണ് താളത്തില്‍ ചവിട്ടുന്നത്. വീരരസപ്രധാനമായ പലകഥകളും അവതരിപ്പിക്കും. വേദപുസ്തകത്തെയോ പാരമ്പര്യചരിത്രത്തെയോ ക്രൈസ്തവസമുദായത്തെയോ സംബന്ധിച്ചുള്ളതായിരിക്കും. തുര്‍ക്കികള്‍ക്കെതിരെ കുരിശുയുദ്ധം നടത്തിയ കാറല്‍മാന്‍ ചക്രവര്‍ത്തിയുടെ കഥയെ ആസ്പദമാക്കിയുള്ള ‘കാറല്‍മാന്‍ നാടകം’ ചവിട്ടുനാടകങ്ങളില്‍ പ്രമുഖമാണ്.