ചുവന്ന പട്ട്. ഭദ്രകാളിക്കാവുകളില്‍ ഭക്തന്‍മാര്‍ വഴിപാടായി സമര്‍പ്പിക്കുന്ന ചുവന്ന പട്ടിന് ‘ചോപ്പ്’ എന്നാണ് പറയുക. ചുകപ്പ് എന്നതിന്റെ പ്രാകൃതരൂപമാണത്. കാളിക്കാവുകളിലും ഭഗവതീക്ഷേത്രങ്ങളിലും. നിശ്ചിതസംഖ്യ കൊടുത്താല്‍ ആ ചുകപ്പ് നമുക്ക് തരും. അത് തൃപ്പടിമേല്‍ സമര്‍പ്പിക്കുന്നതിന് ‘ചോപ്പ് ഒപ്പിക്കല്‍ ‘ എന്നാണ് പറയുക.