കണ്ണാമ്പൊത്തുകളി
കുട്ടികളുടെ ഒരു വിനോദം. ഒരു കുട്ടി നിശ്ചിതസ്ഥലത്ത് കണ്ണുപൊത്തി നില്ക്കും. മറ്റുകുട്ടികള്‍ പല ദിക്കുകളിലായി ഒളിച്ചിരിക്കും. ഒളിച്ചിരിക്കുന്ന കുട്ടികള്‍ കൂവുന്നതുകേട്ടാല്‍, കണ്ണടച്ചുനില്‍ക്കുന്ന കുട്ടി ഒളിച്ച കുട്ടികളെ കണ്ടുപിടിക്കാന്‍ പുറപ്പെടും. കണ്ടുപിടിക്കുന്നതിന് മുന്‍പ് ഒളിച്ചിരുന്ന കുട്ടികളില്‍ ആരെങ്കിലും നിശ്ചിതസ്ഥാനത്തുവന്നു തൊട്ടാല്‍, കണ്ണടച്ചിരുന്ന കുട്ടിക്ക് തോല്‍വി പിണയും. ഈ ‘കണ്ണുപൊത്തിക്കളി’യെ ‘ഒളിച്ചുകളി’ എന്നുപറയും.
Leave a Reply