ചില തെയ്യങ്ങല്‍ക്കും ബാലി, വേട്ടയ്‌ക്കൊരുമകന്‍ തുടങ്ങിയ ചില തെയ്യങ്ങളുടെ വെള്ളാട്ടങ്ങള്‍ക്കും അരയില്‍ ബന്ധിക്കുന്ന ‘ഒട’യാണ് ‘മഞ്ഞാംപലാടി’. ഇത് മഞ്ഞാങ്ങി, പാലാടി എന്നീ രണ്ട് ഭാഗങ്ങള്‍ ചേര്‍ന്നതാണ്.

മുരിക്കുകൊണ്ടാണ് അവ ഉണ്ടാക്കുക. അരയില്‍ മുന്‍പിലും പിന്‍പിലുമായിട്ടാണ് ഇവ ബന്ധിക്കുന്നത്. പുലിക്കണ്ടന്‍ തെയ്യത്തിന്റെയും മുടിയുടെ പിന്‍ഭാഗത്ത് ‘പാലാടി’എന്ന അലങ്കാരം കാണാം.’