ചെറുവടി. കളരിപ്പയറ്റിലെ കോല്‍ത്താരി വിഭാഗത്തില്‍ മുച്ചാണ്‍വടിയാണ് ആയുധം. മൂന്നു ചാണ്‍ നീളമുണ്ടാകും ആ വടിക്ക്. അത് ഉരുച്ചിച്ചെത്തിയിരിക്കും. കാര, പുളി എന്നിവയുടെ കമ്പുകൊണ്ടാണ് മുച്ചാണ്‍വടി ഉണ്ടാക്കുക. തല, ചെന്നി, കോഷ്ഠം, വാരിഭാഗം, കാല്‍ തുടങ്ങിയ ഇടങ്ങളില്‍ വേഗത്തില്‍ അടവുകള്‍ പ്രയോഗിക്കുകയും തടുക്കുകയും ചെയ്യുവാന്‍ മുച്ചാണ്‍പയറ്റുകൊണ്ട് കഴിയും.