വിവാഹമുഹൂര്‍ത്തത്തില്‍ വധുവിന്റെ കഴുത്തില്‍ കെട്ടുന്ന താലി. ‘പൊഴുതുതാലി’ എന്നും പറയും. മുഹൂര്‍ത്തത്താലി ഉണ്ടാക്കുവാന്‍ സ്വര്‍ണം ഉരുക്കുന്നതിനും മറ്റും മുഹൂര്‍ത്തം നോക്കണമെന്നുണ്ട്. ബ്രാഹ്മണര്‍ക്കിടയില്‍ വധുവിന്റെ പിതാവ് മുഹൂര്‍ത്തത്താലി വധുവിനെ അലങ്കരിക്കുകയാണ് ചെയ്യുന്നത്. മറ്റു പല സമൂഹങ്ങളിലും വരന്‍ വധുവിന്റെ കഴുത്തില്‍ കെട്ടും. സുമംഗലിയുടെ ലക്ഷണമാണ് കഴുത്തിലെ താലി. ഭര്‍ത്താവ് മരിച്ചാല്‍ അതുപേക്ഷിക്കും.