തിരുവനന്തപുരം ജില്ലയുടെ പല ഭാഗങ്ങളിലും ഓണക്കാലത്ത് ഏര്‍പ്പെടാറുള്ള ഒരു വിനോദം . ചെത്തിമിനുസപ്പെടുത്തി എണ്ണ പുരട്ടിയ മുളകള്‍ മുളകള്‍ കുഴിച്ചിടും. അതിന്റെ അറ്റത്ത് എന്തെങ്കിലും സമ്മാന വസ്തുക്കള്‍ കെട്ടിയിടുകയും ചെയ്യും. കളിയില്‍ ഏര്‍പ്പെടുന്നവര്‍ വഴുവഴുപ്പുള്ള മുളയില്‍ കയറി ആ വസ്തു എടുക്കണം. കയറുമ്പോള്‍ പലരും വഴുതി വീഴും. സാഹസികമായ ഒരു വിനോദമാണിത്.