ഭവനത്തിനകത്തും മുറ്റത്തും മറ്റും മണ്ണുകിളച്ചശേഷം തട്ടിയുറപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം. കാഞ്ഞിരമരംകൊണ്ടാണ് സാധാരണമായി നിലംതല്ലി ഉണ്ടാക്കുക. നിലത്ത് അടിക്കുന്ന ഭാഗം പരന്നതും, കൈകൊണ്ട് പിടിക്കുന്ന ഭാഗം വണ്ണം കുറഞ്ഞതുമായിരിക്കണം. നിലന്തല്ലിക്ക് നിലഞ്ചായ്പ്, നിലമൊതുക്കി എന്നീ പേരുകളുമുണ്ട്.