തപ്പുവാദ്യം ചൂടിനു കാച്ചിയും കാച്ചാതെയും കൊട്ടാറുണ്ട്. കാച്ചിയെടുക്കാതെ കൊട്ടാറുണ്ട്. കാച്ചിയെടുക്കാതെ കൊട്ടുന്നതിന് ‘പച്ചത്തപ്പ്’ എന്നാണ് പറയുക. മേളപ്രയോഗത്തിന് തപ്പ് കാച്ചണം. പച്ചത്തപ്പിന്റെ നാദത്തിന് കാച്ചിക്കൊട്ടുന്നത്ര ഗുണമുണ്ടാവില്ല.