അനുഷ്ഠാനത്തിന്റെ സമാപനത്തില്‍ കഴിയുന്ന ഭക്ഷണ തെയ്യക്കോലങ്ങള്‍ കെട്ടിയാടുമ്പോള്‍ അവയുടെ സമാപനസന്ദര്‍ഭത്തില്‍ പാരണ നല്‍കാറുണ്ട്.മലര്, ഇളനീര് എന്നിവയാണ് മിക്കതിനും പാരണ നല്‍കുന്നത്. ചിലവയ്ക്കു കോഴിയാണ് വേണ്ടത്. ചില തെയ്യങ്ങള്‍ക്ക് ദോശയാണ് പാരണവസ്തു. പാരണയില്ലാത്ത തെയ്യങ്ങളുമുണ്ട്.