മന്ത്രിവാദരംഗത്തുള്ള പ്രസിദ്ധങ്ങളായ പതിനെട്ടു രീതികള്‍. കാളകാട്, കാട്ടുമാടം, കല്ലൂര്, ചേന്നാസ്, അടികച്ചേരി, കണിയാട്ടം, കക്കാട്, കുഴിമന, പുതുക്കോടന്‍, പുതുമന, മുത്തമന, കല്ലക്കാട് തുടങ്ങിയ മന്ത്രവാദികളെ പരശുരാമന്‍ തന്നെ കല്‍പിച്ചുവെന്നാണ് ഐതിഹ്യം. കേരളത്തില്‍ ഇന്നും വിവിധ സമ്പ്രദായങ്ങള്‍ മാന്ത്രിക രംഗത്തുണ്ട്. അവരുടെ ഉപാസനാമൂര്‍ത്തികളും ഉപാസനാരീതികളും പലതാണ്.