നേന്ത്രപ്പഴം കൊണ്ടുണ്ടാക്കിയ പ്രഥമന്‍. നല്ലപോലെ പഴുത്ത ഏത്തപ്പഴം വേവിച്ച് അരച്ച് വെല്ലം ചേര്‍ത്ത വരട്ടിയെടുക്കണം. ഇത് മൂന്‍കൂട്ടി ചെയ്യാം. പ്രഥമന്‍ ആവശ്യമായ ദിവസം വീണ്ടും അടുപ്പത്ത് വച്ച് തേങ്ങാപ്പാലും ആവശ്യമായ വെല്ലവും ചേര്‍ത്തിളക്കി പാകപ്പെടുത്തിയെടുക്കുന്നു. കൊട്ടത്തേങ്ങ ചെറുതായി നുറുക്കിയത് നെയ്യില്‍ വറുത്ത് ചേര്‍ക്കണം. മുന്തിരി, അണ്ടിപ്പരിപ്പ് തുടങ്ങിയവയും ചിലര്‍ ചേര്‍ക്കാറുണ്ട്.