അലക്, വാഴപ്പോള എന്നിവ കൊണ്ടുണ്ടാക്കിയ ഗോപുരത്തില്‍ കോത്തിരികളും കര്‍പ്പൂരവും കത്തിച്ചുവെയ്ക്കുന്നതാണ് പിണ്ടിവിളക്ക്. താലപ്പൊലിക്ക് ചില ക്ഷേത്രങ്ങളില്‍ താലമെടുക്കുന്ന കന്യകമാരുടെ നിരയ്ക്കു മധ്യത്തിലൂടെ പിണ്ടിവിളക്കുമായി ആണ്‍കുട്ടികള്‍ നീങ്ങും. പൊന്‍കുന്നത്തു പുതിയ കാവില്‍ ഈ പരിപാടി ഉണ്ട്.