പാലക്കാടന്‍ പ്രദേശങ്ങളില്‍ നിലവിലുള്ള അനുഷ്ഠാനകല. ശൂരപത്മാസുരനെ സുബ്രഹ്മണ്യന്‍ വധിച്ച കഥയുടെ പശ്ചാത്തലത്തിലുള്ള കലാപ്രകടനമാണ് ശൂരംപോര്. അസുരവിഗ്രഹം നിര്‍മ്മിച്ച് കെട്ടുകാഴ്ചയായി എഴുന്നള്ളിക്കും. ഇരുസംഘങ്ങളും തമ്മിലിടഞ്ഞ് കോലാഹലമുണ്ടാക്കും. ചെണ്ട, ഇലത്താളം എന്നീ വാദ്യങ്ങളുടെ ശബ്ദവും ഒത്തുചേരുമ്പോള്‍ ഒരു സമരത്തിന്റെ പ്രതീതിയുണ്ടാക്കുന്നു. കുറെസമയം നീണ്ടുനില്‍ക്കുന്നതാണ് ഈ പ്രകടനം. അസുരവിഗ്രഹം തകര്‍ക്കുന്നതോടെ അത് അവസാനിക്കും. തുലാത്തിലെ സ്‌കന്ദഷഷ്ഠിക്കാണിത് പതിവ്. സുബ്രഹ്മണ്യക്ഷേത്രങ്ങളിലെല്ലാം ‘ശൂരസംഹാരയുദ്ധോത്സവം’ പ്രായേണ കാണാം. തമിഴുവംശജരത്രെ മുഖ്യപങ്കാളികള്‍.