വെറ്റില,അടയ്ക്ക,ചുണ്ണാമ്പ്,പുകയില എന്നീ സാധനങ്ങള്‍ ചേര്‍ത്ത് മുറുക്കുന്ന പതിവുണ്ട്.ഭക്ഷണം കഴിഞ്ഞാല്‍ താംബൂലചര്‍വണം പതിവാണ്. ചര്‍വണം ചെയ്യുവാനുള്ള വെറ്റിലയും മറ്റും ഭര്‍ത്താവിന് ഭാര്യയാണ് ചുരുട്ടികൊടുക്കേണ്ടത്. സ്ത്രീകളുമായി അവിഹിതബന്ധം പുലര്‍ത്തുവാന്‍ തുനിയുന്നവര്‍ അവളുടെ മനോഗതി അറിയുവാന്‍ അവളോട് മുറുക്കുവാനുണ്ടോ എന്നാണ് ചോദിക്കുക. സാമൂഹിക ജീവിതത്തില്‍ താംബൂലചര്‍വണത്തിന് വളരെ പ്രാധാന്യമുണ്ട്. ധനുമാസത്തിലെ തിരുവാതിരയ്ക്ക് താംബൂലചര്‍വണം ചെയ്യും. താംബൂലചര്‍വണം എല്ലാ സന്ദര്‍ഭങ്ങളിലും പാടില്ല. ക്ഷേത്രങ്ങളിലും മറ്റും അത് വര്‍ജ്യമാണ്. താംബൂലചര്‍വണം സൗന്ദര്യവര്‍ധനോപാധി കൂടിയാണ്. ചുണ്ടുകള്‍ ചുവപ്പിക്കാന്‍ അത് ഉപകരിക്കും.