തറവാട്
മൂലകുടുംബം. ആരുഢമായഭവനം. അതിലുള്ള അംഗങ്ങള്‍ ഓഹരി വാങ്ങിയോ,അല്ലാതെയോ വേറെ ഭവനം കെട്ടി താമസിക്കുകയാണെങ്കില്‍ അതിനെ ‘തറവാട്’ എന്ന് പറയാറില്ല. മക്കത്തായ സമ്പ്രദായപ്രകാരം ആണ്മക്കള്ക്കും മരുമക്കത്തായ സമ്പ്രദായപ്രകാരം പെണ്‍മക്കള്‍ക്കുമാണ് തറവാടിന് അവകാശം. തറവാട്ടില്‍ പ്രായംകൂടിയ ആളാണ് തറവാട്ടുകാരണവര്‍. തറവാടിന്റെ ഭരണച്ചുമതലയും നിയന്ത്രണവും കാരണവര്‍ക്കായിരിക്കും. ‘തറവാട്ടില്‍ കാരണവന്‍ അടുപ്പിലും തുപ്പാം’ എന്നൊരു പഴഞ്ചൊല്ലുണ്ട്. കാവ്,ക്ഷേത്രം തുടങ്ങിയവയില്‍ ഊരായ്മാവകാശം, കഴകാവകാശം,നാട്ടില്ച്ചെറുജന്മാവകാശം എന്നിവയൊക്കെ തറവാടിന്റെ കണക്കിലാണ് ലഭിക്കുക. തറവാടുകള്‍ക്ക് തറവാട്ടുദൈവങ്ങള്(കുടുംബദേവത) ഉണ്ടാകും.
Leave a Reply