കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ ക്രിസ്തുമസ് ആഘോഷത്തിനു പതിവുള്ള ഒരു ചടങ്ങ്. കളിമണ്‍ വിഗ്രഹമുണ്ടാക്കി തുണികൊണ്ട് മൂടി പ്രാര്‍ത്ഥനനടത്തും. തുണിമാറ്റി യേശു ജനിച്ചതായി സങ്കല്‍പിക്കും. പുറത്ത് ആഴികൂട്ടി മൂന്നുപ്രാവശ്യം ചുറ്റി ചൂട് കാച്ചും. കുളിര് മാറ്റുകയെന്നാണ് വിശ്വാസം.ആ തീകെട്ട് ചാരമായാല്‍ വിശ്വാസികള്‍ അതു ഔഷധമായി ഉപയോഗിക്കും. വയറിളക്കത്തിനും മറ്റും കലക്കിക്കൊടുക്കും