പടുവിലായി ക്ഷേത്രത്തിലെ ഒരു ചടങ്ങ്. പുറം മിനുസപ്പെടുത്തിയ രണ്ടു തേങ്ങ പൂജിച്ച് ശാന്തിക്കാരന്‍ തേങ്ങയെറിയാന്‍ അവകാശപ്പെട്ട ആളെ ഏല്‍പ്പിക്കും. തേങ്ങ പിടിക്കുവാന്‍ അനേകം പേര്‍ തയ്യാറായി നില്‍ക്കും. അവര്‍ക്കുനേരെ തേങ്ങ എറിഞ്ഞുകൊടുക്കും. വലിയ മല്‍സരം നടക്കും. തേങ്ങ പിടിച്ച ആള്‍ അത് ഉടയ്ക്കും. കോട്ടയം തമ്പുരാന്‍ പടയാളികളുടെ കരുത്ത് പരീക്ഷിക്കുവാന്‍ ഏര്‍പ്പെടുത്തിയ ഒരു കായിക പരീക്ഷയായിരുന്നു തേങ്ങാപിടി എന്നാണ് വിശ്വാസം.