വട്ടത്തില്‍ കറക്കുന്ന ഒരുതരം വട്ടപമ്പരം. കുട്ടികള്‍ കറക്കിക്കളിക്കുവാന്‍ ഉപയോഗിക്കും. വൃത്താകൃതിയിലുള്ള ഒരു പലകകഷണത്തിന് അടിയില്‍ കൂര്‍ത്തമുനയുള്ള ഒരു കുറ്റിയും മുകളില്‍ പിടിച്ചുതിരിക്കുവാനുള്ള ഒരു ആണിയും ഉള്ളതാണ് ഈ കളിപ്പാട്ടം.