വലിയകൊട്ട, ഓലക്കൊട്ട, വല്ലവട്ടി എന്നും പറയും. വല്ലം പല രൂപത്തിലും പല വലുപ്പത്തിലും രൂപത്തിലും മെടഞ്ഞുണ്ടാക്കും. ഓല കൊണ്ടാണിത് നിര്‍മിക്കുന്നത്. ഇത് വിത്തെടുക്കുവാനും പുല്ലു വല്ലമായും, ചപ്പുവല്ലോട്ടിയായും ഉപയോഗിക്കും. പണ്ടു കാലങ്ങളില്‍ ഇത്തരം കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ പറയരും മറ്റുമാണ് ഏര്‍പ്പെട്ടിരിക്കുന്നത്.