കേരളബ്രാഹ്മണരുടെ വേളിയ്ക്കു വധുവിന്റെ ഇല്ലക്കാര്‍ വരന് നല്‍കേണ്ടേ പണം. സ്ത്രീധനം വരനുള്ള ഒരു ദാനമാണെന്നാണ് സങ്കല്‍പം. വലിയ സംഖ്യയൊന്നും കൊടുക്കാന്‍ കഴിവില്ലെങ്കിലും പണക്കിഴി ഉദകപൂര്‍വം കന്യകയെക്കൊണ്ട് വരന് കൊടുപ്പിക്കണം. ഒരു പണമെങ്കിലും കിഴിയിലുണ്ടായാല്‍ മതി.