തെയ്യങ്ങള്‍ക്കും തിറകള്‍ക്കും അരയില്‍ ഉടുപ്പുമായി ധരിക്കുന്ന പരന്ന ഉട. കമ്പുകള്‍കൊണ്ട് കെട്ടിയുണ്ടാക്കിയ ദീര്‍ഘചതുരാകൃതിയിലുള്ള ചട്ടം അരയില്‍ വെച്ചുകെട്ടി, അതു മറയ്ക്കാത്തവണ്ണം വര്‍ണശബളമായ വസ്ത്രം തൂക്കിയിടുകയാണ് വിതാനത്തറയുടെ പ്രത്യേകത. മുച്ചിലോട്ടുഭഗവതി, കണ്ണങ്ങാട്ടുഭഗവതി, പടക്കെത്തിഭഗവതി, ക്ഷേത്രപാലന്‍, നാഗകണി തുടങ്ങിയ കോലങ്ങള്‍ക്കാണ് ‘വിതാനത്തറ’യെന്ന വസ്ത്രാലങ്കാരം ഉപയോഗിക്കുന്നത്.