തിരുവനന്തപുരം: ആര്‍.നന്ദകുമാര്‍ രചിച്ച ‘ആത്മാക്കളുടെ ഭവനം’ എന്ന നോവലിന്റെ പ്രകാശനം നവംബര്‍ ഒന്നിന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടക്കും. വി.മധുസൂദനന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പുസ്തകം പരിചയപ്പെടുത്തുന്നത് നിരൂപകനും ഭാഷാ-സാഹിത്യ സൈദ്ധാന്തികനുമായ പി.പവിത്രനാണ്. മന്ത്രി എം.ബി.രാജേഷ് ചരിത്രകാരനായ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ക്ക് ആദ്യപുസ്തകം നല്‍കി പ്രകാശനം നിര്‍വഹിക്കും. ഡോ.പി.വേണുഗോപാലന്‍, ഹരിദാസന്‍, ജയചന്ദ്രന്‍ കടമ്പനാട് എന്നിവരുടെ സാന്നിധ്യമുണ്ടാകും.
മുന്നൂറുവര്‍ഷം മുമ്പുള്ള വേണാടിന്റെയും 1721 ലെ ആറ്റിങ്ങല്‍ കലാപത്തിന്റെയും പശ്ചാത്തലത്തില്‍ എഴുതിയ നോവല്‍ പ്രസിദ്ധീകരിക്കുന്നത് ഡി സി ബുക്‌സാണ്.