പി.വി.സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് നടന്‍ മമ്മൂട്ടിയ്ക്ക്. എം.പി. വീരേന്ദ്രകുമാര്‍ എം.പി., ഡോ. സി.കെ. രാമചന്ദ്രന്‍, സത്യന്‍ അന്തിക്കാട് എന്നിവരടങ്ങിയ ജൂറിയാണ് 2019ലെ പുരസ്‌കാരത്തിന് മമ്മൂട്ടിയെ തിരഞ്ഞെടുത്തത്. സ്വാതന്ത്ര്യസമരസേനാനിയും വ്യവസായപ്രമുഖനുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് പി വി സാമി സ്മാരക അവാര്‍ഡ്. മൂന്നുതവണ മികച്ചനടനുള്ള ദേശീയപുരസ്‌കാരം ലഭിച്ചിട്ടുള്ള മമ്മൂട്ടിക്ക് 1998ല്‍ പദ്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.