കോരിച്ചൊരിയുന്ന മഴയായാലും കൊടുംതണുപ്പായാലും രാവിലെ ആഞ്ചരമണിക്ക് ഒമ്പതാംക്ലാസുകാരിയായ ആമിന വീട്ടില്‍ നിന്നും പുറപ്പെടും. സൈക്കിളിലാണ് ആമിനയുടെ യാത്ര. ഈ സൈക്കിള്‍ ബെല്ലടി കേട്ടാണ് കുണ്ടായിത്തോട് ശാരദാമന്ദിരത്തുള്ള മിക്ക വീട്ടുകാരും ഉണരുന്നത്. കുണ്ടായിത്തോട് ശാരദാമന്ദിരത്തിലുള്ളവര്‍ക്ക് ചൂടുള്ള വാര്‍ത്ത വായിക്കണമെങ്കില്‍ ആമിന വേണം. ചാലപ്പുറം ഗവ. ഗണപത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. പാട്ടുപഠിക്കാനുള്ള ആഗ്രഹമാണ് സ്വന്തമായി വരുമാനം കണ്ടെത്താന്‍ ആമിനയെ പ്രേരിപ്പിച്ചത്.
വീട്ടുകാരോട് പറഞ്ഞപ്പോള്‍ പാട്ടുപഠനത്തിനുള്ള ഫീസ് നല്‍കാമെന്നും പത്രവിതരണം വേണ്ടെന്നുമായിരുന്നു മറുപടി. കൂടുതല്‍ സമ്മര്‍ദം ചെലുത്തിയതോടെ വീട്ടുകാരും വഴങ്ങി. ശാരദാമന്ദിരം സ്വദേശിയായ കരുന്തേയില്‍ അബ്ദുസാലുവിന്റെയും നസ്രിന്റെയും മകളാണ്.
ആദ്യമൊക്കെ നായ്ക്കളെ പേടിയായിരുന്നെന്നും എന്നാല്‍, ദിവസവും കണ്ട് നായ്ക്കളുമായി കമ്പനിയായെന്നും ആമിന സന.
അധ്വാനിച്ച് ജീവിക്കാമെന്ന് കരുതിയാണ് പത്രവിതരണം തിരഞ്ഞെടുത്തത്. ഉപ്പാനെ സഹായിക്കുകയുംകൂടി ചെയ്യാല്ലോആമിന സന പറയുന്നു.
മാധ്യമപ്രവര്ത്തകയാവണമെന്നാണ് ആമിന സനയുടെ ലക്ഷ്യം. ഒരു വര്‍ഷമായി ചെറുവണ്ണൂര്‍ നടരാജ സംഗീതവിദ്യാലയത്തില്‍നിന്ന് വയലിന്‍ പഠിക്കുന്നുണ്ട്. ചിത്രകാരികൂടിയായ ആമിന സന സ്‌കൂള്‍ കലോത്സവങ്ങളിലെ താരമാണ്.