ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് കിരീടം ഇന്ത്യന്‍ താരം പി.വി. സിന്ധുവിന്. ലോക ബാഡ്മിന്റണില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സിന്ധു. ഫൈനലില്‍ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തകര്‍ത്താണ് സിന്ധു ജേതാവായത്. സ്‌കോര്‍ 217, 217.
മുന്‍ ലോക ഒന്നാം നമ്പര്‍ തായ് സു യിങ്ങിനെ അട്ടിമറിച്ച് ക്വാര്‍ട്ടര്‍ കടന്ന സിന്ധു സെമിയില്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്ബ്യന്‍ ചെന്‍ യു ഫിയേയും കീഴടക്കിയിരുന്നു.തുടര്‍ച്ചയായ മൂന്നാം തവണയും ഫൈനലിലെത്തിയ സിന്ധു കഴിഞ്ഞ രണ്ടുതവണയും കൈവിട്ട വിജയം ഇപ്രാവശ്യം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ലോക ചാമ്ബ്യന്‍ഷിപ്പില്‍ അഞ്ചു മെഡല്‍ നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.